ന്യൂഡൽഹി: പാർലമെന്റിൽ സന്ദർശക ഗ്യാലറിയിൽ നിന്നും താഴെ സഭയിലേക്ക് ചാടി അതിക്രമം കാണിച്ച രണ്ട് അക്രമികളിൽ ഒരാളെ സഭയ്ക്കുള്ളിൽവെച്ച് പിടികൂടിയത് കോൺഗ്രസ് എംപി. ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. കോൺഗ്രസ് എംപി ഗുർജീത് സിങ് ഓജ്‌ലയാണ് സന്ദർശക ഗാലറിയിൽനിന്ന് അക്രമികൾ താഴേക്ക് ചാടി സ്പ്രേ അടിക്കുന്നതിനിടെ ഒരാളെ കീഴ്‌പ്പെടുത്തിയത്.
അക്രമികളെ കണ്ടതോടെ ചില എംപിമാർ സഭയ്ക്ക് പുറത്തേക്ക് ഓടി. ചിലർ അക്രമികളെ പിടികൂടാൻ അവർക്ക് നേരേയും പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ അക്രമിയെ ബലമായി പിടിച്ചുവെച്ചത്. പിന്നീട് പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മഞ്ഞ നിറത്തിലുള്ള പുക പുറത്തേക്ക് വിടുന്ന എന്തോ ഒരു സാധനം അയാളുടെ കൈയിലുണ്ടായിരുന്നു. താൻ അത് തട്ടിപ്പറിക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നത്തെ സംഭവം വലിയൊരു സുരക്ഷാവീഴ്ചയാണ്- എന്നാണ് ഗുർജീത് സിങ് ഓജ്ല പാർലമെന്റിന് പുറത്ത് പ്രതികരിച്ചത്.
ALSO READ- വീട്ടില്‍ നിന്നും റോഡിലേക്ക് ഓടിപ്പോയ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു
പിടിയിലായ അക്രമികളിൽ ഒരാളുടെ പേര് സാഗർ ശർമ എന്നാണ്, മറ്റൊരാൾ മനേരഞ്ജൻ ഗtuഡ എന്നാണ്. പിടിയിലായ യുവതികളിൽ ഒരാളുടെ പേര് നീലം എന്നാണ്. സിവിൽ സർവീസ് ഉദ്യോഗാർത്ഥിയാണ്. ഹരിയാന സ്വദേശിനിയാണ്. ഇവർക്ക് പാർലമെന്റ് പ്രവേശനത്തിനായി ഇയാൾക്ക് പാസ് നൽകിയത് ബിജെപി മൈസൂർ എംപിയായ പ്രതാപ് സിംഹയാണെന്നാണ് റിപ്പോർട്ട്.
അക്രമികളിൽ ഒരാളുടെതെന്ന് കരുതുന്ന ആധാർ കാർഡും സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഭയ്ക്കുള്ളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നിലവിൽ പിടിയിലായ നാല് പേരിൽ രണ്ടുപേർ പാർലമെന്റിന് പുറത്ത് മഞ്ഞ നിറത്തിലുള്ള സ്പ്രേ അടിച്ച് അതിക്രമം കാണിച്ചവരാണ്.
പാർലമെന്റിനകത്ത് അതിക്രമം കാണിച്ച രണ്ടുപേരും മുദ്രാവാക്യം വിളിച്ചിരുന്നതായും സ്പീക്കർക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചതായും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു.