ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിൽ വൻ സുരക്ഷാവീഴ്ച നടന്നു. വൻ സുരക്ഷാ വീഴ്ച.ലോക്‌സഭാ നടപടികൾ നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി സ്‌പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി പിന്നീട് പാർലമെന്റിൽ.
ഇവർ എംപിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയടക്കം പുറത്തെത്തി. എംപി മാർക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.
ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ രാജ്യ-സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, എം.പിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേർ കസ്റ്റഡിയിലുള്ളതായാണ് റിപ്പോർട്ട്.
#WATCH | An unidentified man jumps from the visitor's gallery of Lok Sabha after which there was a slight commotion and the House was adjourned. pic.twitter.com/Fas1LQyaO4
— ANI (@ANI) December 13, 2023
പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ംെപിമാരും ചേർന്ന് രണ്ടാളെയും കീഴ്പ്പെടുത്തി സഭയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ലോക്സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യും.