അഹമ്മദാബാദ്: ഗുജറാത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും നാലു ലിറ്റര്‍ പെട്രോള്‍ അടിച്ച കര്‍ഷകന് നഷ്ടമായത് വന്‍ തുക. നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് 16,000 രൂപയാണ് നഷ്ടമായത്. ദേവ്ഭൂമി ദ്വാരകയില്‍ നിന്നുള്ള കര്‍ഷകനായ വിശാല്‍ ആണ് തട്ടിപ്പിന് പോയിന്റ് ഓഫ് സെയില്‍ മെഷീനില്‍ സ്‌കിമര്‍ ഉപയോഗിച്ച് നടത്തിയ സൈബര്‍ തട്ടിപ്പിനാണ് വിശാല്‍ ഇരയായത്.
ഇരയായത്. പെട്രോള്‍ പമ്പില്‍ നാല് ലിറ്റര്‍ പെട്രോള്‍ അടിച്ച ശേഷം പണം കൊടുക്കാനായി ഡെബിറ്റ് കാര്‍ഡ് ആണ് വിശാല്‍ നല്‍കിയത്. 400 രൂപ ഈടാക്കേണ്ടതിന് പകരം ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്ത് നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 16000 രൂപയും ഡെബിറ്റ് ചെയ്തതായുള്ള മെസേജ് ആണ് ലഭിച്ചതെന്നാണ് പരാതി. ഉടന്‍ തന്നെ വിശാല്‍ സൈബര്‍ പോലീസിനെ വിവരം അറിയിച്ചു.
പിഒഎസ് ഡിവൈസില്‍ ഘടിപ്പിച്ചിരുന്ന സ്‌കിമര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറയുന്നു. കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി തുടങ്ങിയ ക്ലോണ്‍ ഡേറ്റകളാണ് സ്‌കിമര്‍ ഉപയോഗിച്ച് ചോര്‍ത്തിയത്. ബാങ്ക് വിവരങ്ങള്‍ ലഭിച്ചതിന് ശേഷം വിശാലിന്റെ ഫോണ്‍ ഹാക്ക് ചെയ്താകാം തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തതെന്നും പോലീസ് പറയുന്നു. ഡിജിറ്റല്‍ ഫുട്ട്പ്രിന്റ് ലഭിക്കാതിരിക്കാന്‍ ഡാര്‍ക്ക് വെബിന്റെ സഹായത്തോടെ ഗിഫ്റ്റ് ആര്‍ട്ടിക്കിളുകള്‍ വാങ്ങി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.
Discussion about this post