മധ്യപ്രദേശ്: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.
മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി. ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുന്‍മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്രമന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ സ്പീക്കറാകും. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പിടി മുറുക്കുന്നതിന്റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍. ആര്‍എസ്എസ് പിന്തുണയില്‍ കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായി മോഹന്‍ യാദവ് മുഖ്യമന്ത്രിയാവുന്നത്.
മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ട നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പുതിയ നിയമസഭാംഗങ്ങളുടെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. രാജേഷ് ശുക്ല, ജഗ്ദിശ് ദേവ്ഡ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് നിയമസഭയിലെത്തിയ നരേന്ദ്ര തോമര്‍ നിയമസഭ സ്പീക്കറാകും. പതിനെട്ടര വര്‍ഷം നീണ്ട ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തിന് അവസാനം.
ദക്ഷിണ ഉെേജ്ജയിനില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് എംഎല്‍എയായ മോഹന്‍ യാദവ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ അവസാന നിമിഷം വരെ കരുക്കള്‍ നീക്കിയെങ്കിലും കേന്ദ്ര നേതൃത്ത്വത്തിന്റെ നിലപാട് ഇവിടെയും നിര്‍ണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തില്‍നിന്നു തന്നെ പുതുമുഖത്തെ കൊണ്ടുവന്നത്.