ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ബഞ്ച്. ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ബഞ്ച് രൂപീകരിച്ചത്. ഹര്‍ജികള്‍ പത്താം തീയതി പരിഗണിക്കും.
നേരത്തെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ച് രൂപീകരണം.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചിരുന്നു. വിധിക്കെതിരെ സമര്‍പ്പിച്ച പതിനഞ്ചോളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്.
Discussion about this post