ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനമാണിന്ന്.
”സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെ”, എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
”അഗാധമായ കാഴ്ചപ്പാടും അനുഭവ സമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യ ശക്തികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ” എന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ, കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സോണിയയ്ക്ക് ആശംസ അറിയിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ, ആരോഗ്യ കാരണങ്ങളാലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
Best wishes to Smt. Sonia Gandhi Ji on her birthday. May she be blessed with a long and healthy life.
— Narendra Modi (@narendramodi) December 9, 2023