ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലും കര്‍ണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തമിഴ്നാട്ടില്‍ റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കര്‍ണാടകയില്‍ പുലര്‍ച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടില്‍ ദുരിതം തുടരുകയാണ്.
Discussion about this post