അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് അന്‍പതിലേറെ പേര് കൊല്ലപ്പെട്ട ട്രെയിന്‍ അപകടത്തിന്റെ ചൂടാറും മുന്‍പേ രാഷ്ട്രീയ വിവാദം. അപകടം നടന്നത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെയാണ് പ്രതിപക്ഷം ആരോപിച്ചു. റെയില്‍വേ ബോര്‍ഡിനോട് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടമുണ്ടായത് അമൃത്സറിനടുത്ത് ജോധ ഫടക്ക് മേഖലയില്‍ ചൗര ബസാറിനോടു ചേര്‍ന്നായിരുന്നു. ഇതില്‍ 58 പേര് മരിച്ചതായും 72 പേര്‍ക്കു പരുക്കേറ്റതായും അമൃത്സര്‍ കമ്മിഷണര്‍ എസ്എസ് ശ്രീവാസ്തവ പറഞ്ഞു. ആഘോഷം നടക്കുന്ന സമയം അതുവഴി ട്രെയിന്‍ ഉണ്ടെന്നതിന്റെ യാതൊരു മുന്നറിയിപ്പും സംഘാടകര്‍ നല്‍കിയിരുന്നില്ലെന്നും ആഘോഷത്തിനെത്തിയവര്‍ പറയുന്നു. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.
മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു പരിപാടിയുടെ സംഘാടകന്‍. ന്ന് ബിജെപി ആരോപിച്ചു. സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തു നിന്നു പോയെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ താന്‍ പോയതല്ലെന്നും പരുക്കേറ്റവര്‍ക്കൊപ്പം ആശുപത്രിയിലായിരുന്നെന്നും നവ്ജ്യോത് കൗര്‍ വിശദീകരിച്ചു.
അപകടത്തെപ്പറ്റി അറിഞ്ഞത് ആഘോഷത്തിനു ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണെന്നും ഉടനെ തന്നെ അവിടേക്കു വരട്ടേയെന്ന് പൊലീസ് കമ്മിഷണറോട് വിളിച്ചു ചോദിച്ചെങ്കിലും മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നും വരരുതെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നുവെന്നും കൗര്‍ പറഞ്ഞു. ആ സമയത്ത് മറ്റുള്ളവരുടെ സുരക്ഷയായിരുന്നു മുഖ്യമെന്നും അല്ലാത്ത ഇത്തരം പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദസറ ആഘോഷം എല്ലാ വര്‍ഷവും ഇവിടെ നടക്കുന്നതാണെന്നും മുന്‍ എംഎല്‍എ കൂടിയായ കൗര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റെയില്‍വേ ട്രാക്കിനു സമീപം ദസറ ആഘോഷിക്കാന്‍ അനുവാദം നല്‍കിയതിന്റെ പേരിലും കോണ്‍ഗ്രസ് സര്‍ക്കാരിനു വിമര്‍ശനമുണ്ട്. ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ ഭരണത്തിലിരിക്കുന്നവരുടെ ഉള്‍പ്പെടെ പങ്ക് അന്വേഷിക്കണമെന്നും റെയില്‍വേ ട്രാക്കിനു സമീപം ദസറ ആഘോഷത്തിന് അനുമതി നല്കാന് പൊലീസിനും പ്രാദേശിക ഭരണകൂടത്തിനും എങ്ങനെ സാധിച്ചെന്നു വ്യക്തമാക്കണമെന്നും അകാലിദള്‍ നേതതാവ് സുഖ്ബിര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.
പൊലീസിനെതിരെയും നടപടി വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഒഴിവാക്കാമായിരുന്ന ദുരന്തമാണ് അമൃത്സറില് സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിഭ് ബാദലും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post