ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു.
ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. നാലു വയസുകാരി മഹിയാണ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണം
സംഭവിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി വീടിനടുത്തുളള കുഴല്‍ കിണറില്‍ വീണത്. എന്നാല്‍ ഏകദേശം 22 അടി താഴ്ചയില്‍ എത്തിയതോടെ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ sപാലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തുകയും കുട്ടിയെ പുറത്തെത്തിക്കാനുളള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ 22 അടി താഴ്ചയില്‍ നിന്നും കുട്ടിയെ പെട്ടെന്ന് പുറത്തെത്തിക്കുക എളുപ്പമായിരുന്നില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ ഓക്‌സിന്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 25 അടി താഴ്ചയില്‍ കുഴല്‍കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് പുലര്‍ച്ചെ കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടി ചികിത്സയ്ക്കിടെ രാവിലെ 6 മണിയോടെ മരണപ്പെട്ടു.
Discussion about this post