ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ദുരിതത്തിലായ തമിഴ്നാട്ടിൽ സർക്കാരിനെതിരെ രോഷമുയരുന്നു. ഏറ്റവും ഒടുവിലായി രൂക്ഷവിമർശനവുമായി നടി അദിതി ബാലനാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലൊരു അവസ്ഥയിൽ ജനങ്ങളെ രക്ഷയ്ക്കെത്തേണ്ട സർക്കാർ എവിടെ പോയെന്നാണ് അദിതി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചോദ്യം ചെയ്യുന്നത്.
താൻ സാക്ഷിയായ തിരുവാൺമിയൂരിലെ രാധാകൃഷ്ണനഗറിലെ ചില സംഭവങ്ങൾ മുൻനിർത്തിയാണ് അദിതിയുടെ ചോദ്യം. സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളം കൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജഡങ്ങൾ ഒഴുകിനടക്കുന്നത് കണ്ടുവെന്നുമാണ് അദിതി പറയുന്നത്.
ണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താൻ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടിവന്നെന്നും അവർ വിശദീകരിച്ചു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നുവരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനിൽക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാൻ തന്റെ കാർ മാറ്റിനിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടെന്നും അദിതി ബാലൻ കുറിപ്പിൽ പറയുന്നു.
— Aditi Balan (@AditiBalan) December 5, 2023
ഈ സമയത്ത് ആറ് പോലീസുകാരുമായി ഒരു ബോട്ട് പോകുന്നത് കണ്ടെന്നും അവർ കോട്ടൂർപുരത്തെ റിവർ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താനായാണ് പോയതെന്നും അദിതി പറയുന്നു. അദിതി ബാലന്റെ കുറിപ്പ് ചെന്നൈ കോർപ്പറേഷൻ, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ചുഴലിക്കാറ്റിന്റെ ഭീഷണി അകന്ന് ചെന്നൈയിൽ കനത്തമഴയ്ക്ക് ശമനമുണ്ടെങ്കിലും നഗരവാസികളുടെ ദുരിതത്തിന് അറുതിയായിട്ടില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. വൈദ്യുതിവിതരണവും മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിക്കാനായില്ല.
നഗരത്തിൽ 47 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
Discussion about this post