ഉത്തര്‍പ്രദേശ്: ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കള്‍ നശിപ്പിച്ചു. ഒടുവില്‍ രോഷാകുലരായ കര്‍ഷകര്‍ ഗ്രാമത്തിലെ പൈമറി സ്‌കൂളില്‍ തെരുവില്‍ അലയുന്ന നൂറിലധികം കന്നുകാലികളെ കെട്ടി. സ്‌കൂളിന്റെ ഗെയിറ്റ് അടച്ചു. പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാര്‍ ഗ്രാമത്തിലാണ് സംഭവം.
സ്‌കൂളിലിരുന്ന് പഠിക്കേണ്ട കുട്ടികള്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ഗെയിറ്റിന് പുറത്തിരുന്നാണ് പഠിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കമലേഷ് സ്‌കൂളില്‍ വന്നപ്പോള്‍ പുറത്തിരുന്ന് പഠിക്കുന്ന കുട്ടികളെയാണ് കണ്ടത്. സ്‌കൂള്‍ ഗേറ്റ് പൂട്ടി അതിന് പുറത്ത് വടികളുമായി കര്‍ഷകര്‍ കാവലിരിക്കുകയാണ്.
അതേസമയം വിദ്യാലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഈ മാസം 10 മുതല്‍ അലഞ്ഞുനടക്കുന്ന പശുക്കളെ ഗോ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post