ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യ നടത്തിയ നാല് ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി തടയല്‍ നിയമപ്രകാരമാണ് കേസ്. ഇടപാടുകളില്‍ കള്ളപ്പണം കൈകാര്യം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ഇത്. എയര്‍ ഇന്ത്യയുടെ നാല് ഇടപാടുകളിലാണ് കേസ് എടുത്തിരിക്കുന്നത്.
എയര്‍ ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം, വിമാനം വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിന് ഉണ്ടാക്കിയ കരാറുകള്‍, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക്
കൈമാറിയത്, സോഫ്റ്റ്വേര്‍ ഇടപാട് എന്നിവയാണ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഉടന്‍ നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post