ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ മങ്ങി. രാജസ്ഥാനില്‍ അഞ്ച് വര്‍ഷത്തിന് ശേഷം താമര വിരിയാനുളള സാധ്യത. വോട്ടെണ്ണല്‍ 3 മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി കുതിക്കുകയാണ്. മധ്യപ്രദേശില്‍ ബിജെപിയുടെ ലീഡ് നില 150 സീറ്റ് കടന്നു. രാജസ്ഥാനില്‍ 100 സീറ്റ് കടന്നു ബിജെപിയുടെ ലീഡ് നില. ഛത്തീസ്ഗഡില്‍ 50 കടന്നിട്ടുണ്ട് ബിജെപിയുടെ ലീഡ് നില. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബിജെപിയുടെ ലീഡ് നില.
പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ബിജെപി ആഘോഷം തുടങ്ങി. സംസ്ഥാനത്തിന്റെ കോണ്‍ഗ്രസ് മുഖമായ സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നില്‍. കോണ്‍ഗ്രസ് സ്പീക്കര്‍ സി പി ജോഷിയും പിന്നിലാണ്.
അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്. കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് കുതിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കോണ്‍ഗ്രസ് 61 ഇടത്തും ബിആര്‍എസ് 50 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപി 4 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് തെലങ്കാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.