കാണ്‍പൂര്‍: കാണ്‍പൂരില്‍ സ്‌കൂള്‍ അധ്യാപകന്റെ മരണത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും സഹായിയും അറസ്റ്റില്‍. രാജേഷ് ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭാര്യ ഊര്‍മിള കുമാരി (32), ആണ്‍സുഹൃത്ത് ശൈലേന്ദ്ര സോങ്കര്‍ (34), സഹായി വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിലെ നാലാം പ്രതി സുമിതിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നവംബര്‍ നാലിനാണ് മഹാരാജ്പൂരിലെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ദഹേലി സുജന്‍പൂര്‍ സ്വദേശി രാജേഷ് മരിച്ചത്.
also read: സൗദിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
കൊയ്ല നഗറിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അമിത വേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. അതൊരു അപകടമരണമാണെന്നായിരുന്നു പോലീസിന്റെ നിഗമനം.
എന്നാല്‍ രാജേഷിന്റെ സഹോദരന്‍ കൊലപാതകമാണെന്ന സംശയം ഉന്നയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നാല് സംഘങ്ങളെ നിയോഗിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതോടെ രാജേഷിന്റെ ഭാര്യ ഊര്‍മിളയെ പൊലീസ് ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തി. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.
also read: അനഘയും റിയാസും പുതിയ ജീവിതയാത്ര ആരംഭിച്ചു: അനുഗ്രഹാശിസ്സുകളുമായി അസ്തമയ സൂര്യനും അറബിക്കടലും
രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷൂറന്‍സും തട്ടിയെടുത്ത ശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടി ഊര്‍മിളയുടെ പദ്ധതി പ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
Discussion about this post