ന്യൂഡല്‍ഹി: അലോക് വര്‍മയെ വീണ്ടും സിബിഐയുടെ തലപ്പത്ത് പുനസ്ഥാപിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് കൊണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അലോക് വര്‍മയെ വീണ്ടും സിബിഐയുടെ ഡയറക്ടറായി നിയമിച്ചതിലൂടെ ഭാഗികമായെങ്കിലും നീതി നടപ്പായെന്ന് രാഹുല്‍ പ്രതികരിച്ചു.
കൂടാതെ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അര്‍ദ്ധരാത്രി നീക്കം ചെയ്തത്, റാഫേലില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യതയുളളതിനാലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കൂടാതെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട കേസില്‍ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പുനര്‍വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്ലി വിധിയോട് പ്രതികരിച്ചു. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി കോടതി വിധി സ്വാഗതം ചെയ്തു.