ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലൂക്കാസ് ജ്വല്ലറിയില്‍ വന്‍ മോഷണം. 200 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് വിവരം. ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേര്‍ന്ന ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്.
മോഷ്ടാവ് ധരിച്ചിരുന്ന ഷര്‍ട്ട് ഊരി തല മറയ്ക്കാന്‍ ശ്രമിച്ച ഇയാള്‍, ക്യാഷ് കൗണ്ടറിനു മുന്നില്‍ എത്തി ജ്വല്ലറിയുടെ ഉള്‍വശം മൊബൈലില്‍ ചിത്രീകരിച്ചു. പിന്നാലെ കണ്ണില്‍ കണ്ട ആഭരണങ്ങള്‍ ഓരോന്നായി എടുക്കുകയായിരുന്നു. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. 4 നിലകളിലായിട്ടാണ് ഷോറൂം പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം, അന്വേഷണത്തിന് 5 പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.