ന്യൂഡല്‍ഹി; വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്‌ലാ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആദിവാസി വിഭാഗത്തില്‍പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാന്‍ കീടനാശിനി കഴിച്ചത്.
ഡിസംബര്‍ 31നാണ് സംഭവം നടന്നത്. കുടുംബം പട്ടിണിയിലാണെന്ന് പലതവണ പറഞ്ഞിട്ടും റേഷന്‍ കടയില്‍ നിന്ന് ഗോതമ്പ് അനുവദിച്ചില്ലെന്നും, വിശപ്പ് സഹിക്ക വയ്യാതായതോടെയാണ് കുഞ്ഞ് കീടനാശിനി എടുത്ത് കഴിച്ചതെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ വയസ്സോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷം ആരംഭിച്ചിട്ടുണ്ട്.