ഹരിയാന: ഈ സംസ്ഥാനങ്ങളില്‍ പ്രധാന ബിസിനസാണ് കല്യാണപെണ്ണ് .. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 15 മുതല്‍ 25 ലക്ഷം വരെയുള്ള തുകയ്ക്കാണ് വില്‍ക്കുന്നത്. കല്യാണമെന്ന പേരില്‍ പെണ്‍കുട്ടികളെ വില്പന ചരക്കാക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഹരിയാനയിലേക്ക് കടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വന്‍ ലാഭമാണ് ഈ ‘മാംസ കച്ചവടത്തില്‍’ ഇടനിലക്കാരും ഇടനില നില്ക്കുന്ന സ്ഥാപനങ്ങളും കൊയ്യുന്നത്.
ഉത്തരാഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ ഏറെയും 15 വയസ്സില്‍ താഴെയുള്ളവരാണ്. ‘പാരോ’, ‘മോള് കി ബഹു’ എന്നു പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ സ്വകാര്യസ്വത്തായി കണക്കാക്കി വീണ്ടും വില്‍ക്കുകയും ചെയ്യുന്നു.
ഇവരുടെ ബിസിനസ് രീതികളും സാധനങ്ങള്‍ വാങ്ങുന്നത് പോലെയാണ്. പെണ്‍കുട്ടികളെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പ് വഴി കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ഫോട്ടോ കാണിക്കും. പെണ്‍കുട്ടികള്‍ 18 ല്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ കൊടുത്ത് പെണ്‍കുട്ടികളെ വാങ്ങുന്നു. ഇത്തരത്തില്‍ ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 കല്യാണപ്പെണ്ണുങ്ങളെയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 45 വയസ്സുകാരന് സന്ദീപ് ഭിവാനി എന്നയാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 വയസ്സുകാരിയെ. സന്ദീപ് ഭിവാനിയെയും പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് ഒരു സംഭവം മാത്രമാണ്.
Discussion about this post