ഗുജറാത്തിൽ കനത്തമഴ; മിന്നലേറ്റ് 20 പേർക്ക് മരണം; അനുശോചിച്ച് അമിത് ഷാ

അഹമ്മദാബാദ്: കനത്ത മഴ തുടരുന്ന ഗുജറാത്തിൽ ജനങ്ങളുടെ ജീവനപഹരിച്ച് ഇടി മിന്നൽ. അതിശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് മിന്നലേറ്റ് 20 പേരാണ് മരിച്ചത്. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദാരുണമായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

ഗുജറാത്ത് ഭരണകൂടം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

ALSO READ- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രം: പിഎച്ച്‌സികള്‍ ഇനി ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’
സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

Exit mobile version