ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അവസാനമില്ല. ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടെന്ന് റിപ്പോര്‍ട്ട്. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഓരോ മാസവും അവസാന ദിനത്തിലാണ് കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയി ആദ്യ വാരം പിന്നിട്ടിട്ടും ശമ്പളം ജീവനക്കാരുടെ കൈകളിലെത്തിയിട്ടില്ല.
ശമ്പള വിതരണത്തിന്റെ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ സാമ്പത്തിക നഷ്ടം 5,337 കോടി രൂപയായിരുന്നു.
Discussion about this post