പാട്ന: മദ്യപിച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. പട്നയിലെ എഎസ്ഐയായ ഷേര്‍ സിംഗിനെയാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
രാവിലെ ജോലിക്ക് പോയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. വിവരം നാട്ടുകാരും കൂടി അറിഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് പോലീസുകാരനെ മര്‍ദിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷേര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.