ടെക്കിയെന്ന് പറഞ്ഞ് പ്രണയിച്ചു, ഡെലിവെറി ബോയിയാണെന്ന് അറിഞ്ഞപ്പോള്‍ ബന്ധം ഉപേക്ഷിച്ച് 21കാരി, കഴുത്തറുത്ത് കൊന്ന് പ്രതികാരം ചെയ്ത് കാമുകന്‍, അറസ്റ്റ്

death | bignewslive

മൈസൂരു: പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം.

ഹാസന്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി സുചിത്രയാണ് കൊല്ലപ്പെട്ടത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സില്‍ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്.

also read: ‘വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; കോടതിയില്‍ പോയി അനുമതി വാങ്ങണം’: റോബിന്‍ ബസ് വിവാദത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍

സുചിത്ര പഠിച്ച അതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി തേജസ്. ഹോം ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തേജസ് താനൊരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നായിരുന്നു സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

സത്യം അറിഞ്ഞതോടെ സുചിത്ര തേജസിനെ അവഗണിക്കാന്‍ തുടങ്ങി. കളവ് പറഞ്ഞതിനെ ചൊല്ലി ഇരുവരും വാക്ക് തര്‍ക്കവും സ്ഥിരമായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞാണ് തേജസ് സുചിത്രയെ കുന്തി ഹില്‍സിലേക്ക് വിളിച്ചുവരുത്തിയത്.

also read: കളിക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റു, ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു

ഇവിടെ വച്ച് വീണ്ടും തര്‍ക്കം തുടങ്ങി. തുടര്‍ന്ന് പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് സുചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Exit mobile version