പാലക്കാട്: റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ്. റോബിന്‍ ബസിനെ രേഖകള്‍ പരിശോധിക്കുന്നതിനായി ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ തമിഴ്നാട് എംവിഡി അധികൃതര്‍ നിര്‍ദേശം നല്‍കി.
പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് കഴിഞ്ഞ ദിവസം തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടയുകയും, 70,410 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇന്നും റോബിന്‍ ബസിനെതിരെ പരിശോധന നടത്തിയിരുന്നു.
also read: കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പ്: ബന്ധുക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങി രേണുക രാജേശ്വരി
പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസ്സിന് 7500 രൂപയാണ് പിഴയും ചുമത്തി. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു വെച്ചാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. ഇന്നലെ അഞ്ചു തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിനെ തടഞ്ഞത്.
വിവിധ നിയമലംഘനങ്ങള്‍ക്ക് 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം, മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.