ചെന്നൈ: ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാതെ ബൈക്ക് റൈഡ് നടത്തിയ നടന് ധനുഷിന്റെ മകന് പിഴയിട്ട് പോലീസ്. 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടില്‍ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ധനുഷിന്റെ മൂത്തമകന് യാത്ര.
ഹെല്‍മെറ്റ് ഇല്ലാതെയും ലൈസന്‍സ് ഇല്ലാതെയുമുള്ളനയാത്രയുടെ ബൈക്ക് റൈഡിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം.
അടുത്തിടെയാണ് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. മക്കളുടെ കാര്യങ്ങള്‍ക്കെല്ലാം ഒന്നിച്ചുണ്ടാകുമെന്നും ഇരുവരും പറഞ്ഞിരുന്നു.
Discussion about this post