‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും’; ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ പന്നൂൻ

ന്യൂഡൽഹി: അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂനിന്റെ ഭീഷണി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ മത്സരത്തിന് നേരെയാണ് ഭീഷണി.

‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും, ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്.’- എന്നാണ് റെക്കോർഡ് ചെയ്ത ഭീഷണി സന്ദേശത്തിൽ പന്നൂൻ പറയുന്നത്.

പന്നൂന്റെ വീഡിയോയിൽ നിരോധിത ഖലിസ്ഥാനി സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസ്’ സ്ഥാപകൻ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചു സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളെ ശ്രമം നടത്തുന്നതുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരൻ വീഡിയോയിൽ പറയുന്നുണ്ട്. ‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള ആളുകൾ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നത്.’- എന്നും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസസംഘടനയുടെ തലവൻനായ പന്നൂൻ പറഞ്ഞു.
ALSO READ- ‘പണി’ സിനിമയുടെ ക്യാമറാമാന്‍ വേണുവിനെ പുറത്താക്കി: ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി വേണു

സെപ്റ്റംബറിൽ, ഇന്ത്യ-പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണികൾ പുറപ്പെടുവിച്ചതിനും ശത്രുത വളർത്തിയതിനും അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി 2019 ലാണ് പന്നൂനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്നുമുതൽ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടപ്പുള്ളിയാണ് പന്നൂൻ. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ വർഷം നവംബർ 29 ന് അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version