റാഞ്ചി: കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണ സംഭവം. വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. നിയന്ത്രണം വിട്ട സ്‌കോര്‍പിയോ കാര്‍ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ന്യൂനപക്ഷ മോര്‍ച്ച) ജില്ലാ വൈസ് പ്രസിഡന്റ് അസ്ഗര്‍ അന്‍സാരിയുടെ അനന്തരവന്‍ സാഗിര്‍ അന്‍സാരി (31), 70 കാരനായ യൂസഫ് മിയാന്‍ ഗജോദിഹ്, 55 കാരനായ ഇംതിയാസ് അന്‍സാരി, 35 കാരനായ സുബാന്‍ അന്‍സാരി ഗജോദിഹ് എന്നിവരാണ് മരിച്ചത്.
കാറില്‍ സഞ്ചരിച്ച സംഘം ഗിരിധിയിലെ ടിക്കോഡിഹില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ബാഗ്മാര ഗ്രാമത്തിന് സമീപം കാര്‍ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
also read: മദ്രസയിലെത്തിയ കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, മൂന്ന് ഉസ്താദുമാര്‍ അറസ്റ്റില്‍
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post