ഗുജറാത്ത്: കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് പത്ത് വയസുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കി എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് പത്തുവയസുകാരനായ ദീപക് താക്കൂറിനെ കുരങ്ങുകള്‍ ആക്രമിച്ചത്.
കുരങ്ങുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ദേഹമാകെ കുരങ്ങുകള്‍ മാന്തിപ്പൊളിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്ക് കുട്ടിയുടെ വയര്‍ പിളര്‍ന്ന് കുടലും മറ്റും വെളിയില്‍ വരുന്ന അവസ്ഥയിലായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതേ ഗ്രാമത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുതിര്‍ന്നവര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കുരങ്ങുകളുടെ ആക്രമണം നടന്നു.
Discussion about this post