ചെന്നൈ: രാജ്യത്തെ ആദ്യകാല സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു മരണം. ബുധനാഴ്ച രാവിലെയോടെയാണ് അന്ത്യം സംഭവിച്ചതെന്ന് ്ടുത്തവൃത്തങ്ങൾ അറിയിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടർന്ന് കുറച്ചുവർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഭഗത് സിങ്ങിന്റെ ജീവത്യാഗമാണ് ശങ്കരയ്യയെ ഒമ്പതാംവയസ്സിൽ വിപ്ലവത്തിലേക്ക് എത്തിച്ചത്. അന്ന് താൻ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്. ഭഗത് സിങ്ങിന്റെ വധശിക്ഷ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ തമിഴ്നാട്ടിലും വലിയ വൈകാരികതയുയർത്തിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ രാ്ര
ഷ്ടീയ പ്രവർത്തനത്തിൽ പങ്കാളിയായി.
പതിനേഴാംവയസ്സിലാണ് അദ്ദേഹം സിപിഐ അംഗമാകുന്നത്. കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂർ ജയിലിൽ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂർ സഖാക്കളെ കാണാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ശങ്കരയ്യയും സഹതടവുകാരും ജയിലിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും പലതവണ ജയിലിലായി. ഒളിവിലും പോയിരുന്നു. 1962-ൽ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലിലടയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരിൽ ഒരാൾ കൂടിയായിരുന്നു ശങ്കരയ്യ.
ALSO READ- അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് കോട്ടയം സ്വദേശിനി ഗുരുതരാവസ്ഥയില്‍: ഭര്‍ത്താവ് അറസ്റ്റില്‍
1965-ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമമുണ്ടായപ്പോൾ പതിനേഴുമാസം ജയിലിൽ കിടന്നു. ശങ്കരയ്യയോടൊപ്പം സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഭാര്യ നവമണി അമ്മാൾ. അവർ 2016-ലാണ് അന്തരിച്ചത്. മൂന്നുമക്കളുണ്ട്.