മൈസൂരു: എന്തൊക്കെ ചെയ്തിട്ടും വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ അടുത്ത മാസം മാണ്ഡ്യയിലെ തീര്‍ത്ഥാന കേന്ദ്രത്തിലേക്ക് പദയാത്ര നടത്താനിരിക്കുകയാണ് കര്‍ണാടകയിലെ ഒരുകൂട്ടം യുവ കര്‍ഷകര്‍.
അഖില കര്‍ണാടക ബ്രഹ്‌മചാരിഗള സംഘ, എന്ന വിവാഹം നടക്കാത്തവരുടെ സംഘടനയുടെ പേരിലാണ് ഡിസംബര്‍ മാസത്തില്‍ ഒരുകൂട്ടം യുവ കര്‍ഷകര്‍ പദയാത്ര നടക്കാനിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കാരണത്താല്‍ യുവാക്കളുടെ മറ്റൊരു സംഘം പദയാത്ര നടത്തിയിരുന്നു. ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഭൂരിപക്ഷം യുവതികള്‍ക്കും മക്കളെ അത്തരം ചുറ്റുപാടിലേക്ക് വിവാഹം ചെയ്ത് അയക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും താത്പര്യമില്ലാത്തതാണ് തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടാത്തതിന്റെ പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു.
യുവതികള്‍ വിവാഹത്തിന് തയ്യാറാവാത്ത പ്രശ്‌നത്തെക്കുറിച്ച് സമൂഹത്തില്‍ അവബോഘം സൃഷ്ടിക്കുകയാണ് യാത്രയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.
ഞങ്ങള്‍ സ്ത്രീധനം ചോദിക്കുന്നില്ല. അവരെ രാജ്ഞികളെ പോലെ നോക്കും. എന്നിട്ടും തങ്ങളുടെ മക്കളെ ഞങ്ങള്‍ക്ക് വിവാഹം ചെയ്ത് തരാന്‍ ഒരു കുടുംബവും തയ്യാറാവുന്നില്ല. അതുകൊണ്ടു തന്നെ ജനങ്ങളില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെബ്രുവരിയില്‍ നടന്ന പദയാത്രയുടെ സംഘാടകന്‍ സന്തോഷ് പറയുന്നു.
Discussion about this post