മുംബൈ: താലി ഊണിന് കിഴിവ് നല്‍കാമെന്ന് പറഞ്ഞ് മുംബൈ സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. 38,000 രൂപയാണ് ഇയാളില്‍ നിന്ന് കവര്‍ന്നത്. സംഭവത്തില്‍ അഹമ്മദാബാദില്‍ നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസാന്‍ മോഡന്‍, ഇര്ഫാന് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
50 രൂപ കിഴിവ് നല്‍കാമെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഒരു ലിങ്ക് വന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 38,000 രൂപ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരന് തിരിച്ചറിഞ്ഞത് എന്ന് പോലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 420 പ്രകാരം വഞ്ചനാകുറ്റം, ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post