ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു, പെട്ടെന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ട്രെയിനിന് മുകളിലേക്ക് വൈദ്യുതി വയര്‍ വീണതിനെ തുടര്‍ന്നാണ് ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ടതെന്നാണ് വിവരം.

ജാര്‍ഖണ്ഡ്: തീവണ്ടി എമര്‍ജന്‍സി ബ്രേക്ക് ഇട്ട് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പുരിന്യുദില്ലി പുരുഷോത്തം എക്‌സ്പ്രസിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.05ഓടെ
ദാരുണ സംഭവം ഉണ്ടായത്.

ട്രെയിനിന് മുകളിലേക്ക് വൈദ്യുതി വയര്‍ വീണതിനെ തുടര്‍ന്നാണ് ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ടതെന്നാണ് വിവരം. ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ചായിരുന്നു അപകടം. എമര്‍ജന്‍സി ബ്രേക്ക് പിടിക്കുമ്പോള്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ ഓടിക്കൊണ്ടിരുന്നത്.

ലൈനിലെ വൈദ്യുതി വിതരണം നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം ഈ റൂട്ടിലെ ട്രെയിന്ഡ ഗതാഗതം തടസപ്പെട്ടു. പിന്നാലെ ഡീസല്‍ എഞ്ചിന്‍ എത്തിച്ചാണ് ട്രെയിന്‍ ഗോമോയിലേക്ക് കൊണ്ടുപോയത്.

Exit mobile version