ന്യൂഡല്‍ഹി: ഹോട്ടല്‍ മുറിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുപത്തിയെട്ടുകാരനായ ശൊരാബാണ് സുഹൃത്ത് ആയിഷയെ കൊലപ്പെടുത്തിയത്. ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അനുവദിച്ച സമയം കഴിഞ്ഞിട്ടും മുറിയില്‍ നിന്നും പുറത്തുവരാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.