മെല്‍ബണ്‍: 66 കാരന്‍ ഓടിച്ച കാര്‍ പബ്ബിലേക്ക് ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം.
മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍ വംശജരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍ ഞായറാഴ്ചയാണ് സംഭവം.വിവേക് ഭാട്ടിയ (38), മകന്‍ വിഹാന്‍ (11), പ്രതിഭ ശര്‍മ (44), മകള്‍ അന്‍വി (ഒമ്പത്), പങ്കാളി ജതിന്‍ ചുഗ് (30) എന്നിവരാണ് മരിച്ചത്.
also read: അമിത അളവില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം, അലന്‍ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു
വെള്ള ബിഎംഡബ്ല്യു എസ്യുവി നടപ്പാതയിലേക്ക് കയറി റോയല്‍ ഡെയ്ല്‍സ്ഫോര്‍ഡ് ഹോട്ടലിന്റെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ നിന്ന ആളുകളെ ഇടിച്ച് തെറിപ്പിച്ചതായി പൊലീസ് പറഞ്ഞു.
വിവേക് ഭാട്ടിയയുടെ 36 കാരിയായ ഭാര്യ രുചിയേയും ആറ് വയസ്സുള്ള മകന്‍ അബീറിനേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.