ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ വന്നാൽ ആദ്യം ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കുമെന്ന് കെ അണ്ണാമലൈ. ശ്രീരംഗത്ത് രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ഡിഎംകെയാണെന്ന് അണ്ണാമലൈ പറഞ്ഞു. 1967 രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ അവർ ഒരു ബോർഡ് സ്ഥാപിച്ചെന്നും ദൈവത്തിൽ വിശ്വസിക്കുന്നവർ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തിൽ വിശ്വസിക്കരുതെന്നുമായിരുന്നു ബോർഡിൽ എഴുതിയിരുന്നതെന്നും അണ്ണാമലൈ ചൂണ്ടിക്കാണിച്ചു.
ALSO READ- റെയിൽപാളത്തിൽ പടക്കത്തിന് തീകൊളുത്തി തുള്ളിച്ചാടി യൂട്യൂബർ;’ഈ അക്രമിക്കെതിരെ നടപടി എടുക്കൂ’ എന്ന് ഇന്ത്യൻ റെയിൽവേയോട് പ്രേക്ഷകർ!
ഒപ്പം ഡിഎംകെ അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാൽ, ബിജെപി അധികാരത്തിലെത്തിയാൽ ഇത്തരം ബോർഡുകളും കൊടികളും പ്രതിമകളും ഉടൻ നീക്കം ചെയ്യുന്നതാവും എന്നും അദ്ദേഹം പറഞ്ഞു. ശ്രീരംഗത്തിന്റെ മണ്ണിൽ നിന്നും പ്രതിജ്ഞ ചെയ്യുകയാണ് എന്നാണ് അണ്ണാമലൈ പറയുന്നത്.
Discussion about this post