ചെന്നൈ: തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവെച്ചു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ലെറിഞ്ഞ കേസില്‍ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ച നടപടിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 20 വര്‍ഷം മുമ്പ് ചെയ്ത തെറ്റിനാണ് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
അപ്പീല്‍ നല്കാന് സമയം വേണമെന്ന മന്ത്രിയുടെ അപേക്ഷ പരിഗണിച്ച് അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം ജനപ്രതിനിധിയെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം തടവിനു ശിക്ഷിച്ചാല്‍ പദവി നഷ്ടപ്പെടും. അതിനാല്‍, രാജിയല്ലാതെ മാര്‍ഗമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു രാജി. ഹൈക്കോടതി ശിക്ഷ ശരിവച്ചാല്‍ ആറു വര്‍ഷത്തേയ്ക്കു മല്‍സരിക്കാനും വിലക്കുണ്ടാകും.
Discussion about this post