‘മനേക ഗാന്ധിയെ ഞാൻ വെറുതെ വിടില്ല’;നിശാപാർട്ടികളിൽ പാമ്പിൻ വിഷം വിതരണം ചെയ്‌തെന്ന ആരോപണം; മാനനഷ്ടക്കേസ് നൽകാൻ വ്‌ളോഗർ എൽവിഷ് യാദവ്

ന്യൂഡൽഹി: നോയിഡയിൽ നിശാപാർട്ടികളിൽ പാമ്പിന്റെ വിഷം വിതരണം ചെയ്‌തെന്ന പരാമർശം തന്റെ വ്യക്തിപ്രഭാവത്തിന് കോട്ടം തട്ടിയെന്ന് ചൂണ്ടിക്കാണിച്ച് മനേക ഗാന്ധിക്കെതിരെ എൽവിഷ് യാദവ്. മൃഗസംരക്ഷണ പ്രവർത്തകയും ബിജെപി എംപിയുമായ മനേകയയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് യുട്യൂബറും ബിഗ് ബോസ് ജേതാവുമായ എൽവിഷിന്റെ പ്രതികരണം.

മനേക ഗാന്ധിയുടെ പരാമർശങ്ങൾ പ്രതിച്ഛായയെ ബാധിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൽവിഷിന്റെ പ്രതികരണം. പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവൻ എന്നു തന്നെ വിശേഷിപ്പിച്ചുവെന്നും എൽവിഷ് യാദവ് പറയുന്നു.

‘അവരെ ഞാൻ വെറുതെ വിടില്ല. മുമ്പ് പലതും പലരും പറയുമായിരുന്നെങ്കിലും അതിനോട് പ്രതികരിച്ച് സമയം പാഴാക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. എന്നാൽ ഇന്ന് ചില പരാമർശങ്ങൾ പ്രതിച്ഛായക്ക് കോട്ടം വരുത്തിയിരിക്കുകയാണ്’ – എന്ന് എൽവിഷ് വ്‌ളോഗിലൂടെ പറഞ്ഞു.

പാമ്പിന്റെ വിഷം പാർട്ടികളിൽ ലഹരിക്കായി ഉപയോഗിക്കാൻ എൽവിഷ് എത്തിക്കുന്നെന്നായിരുന്നു മനേക ഗാന്ധിയുടെ പരാമർശം. ഇതിന് പിന്നാലെ എൽവിഷിനെ പോലീസ് പിടികൂടിയിരുന്നു. ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും കണ്ടൻറ് ക്രിയേറ്ററും ആണ്. ഈ വർഷം സൽമാൻ ഖാൻ അവതാരകനായ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു ഇതോടെ കൂടുതൽ പ്രശസ്തനായിരുന്നു ഇദ്ദേഹം.

അതേസമയം എൽവിഷ് യാദവിനെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് കസ്റ്റഡിയിലെടുത്തതായി ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു. റിയാലിറ്റി ടിവി താരത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. കോട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത ഇയാളെ നോയിഡ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് വിട്ടയച്ചെന്നാണ് സൂചന.

ALSO READ- കടുത്ത പനിയും, രക്തം ശര്‍ദ്ദിക്കലും! ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് തയ്യല്‍ സൂചി പുറത്തെടുത്തു

കൂടാതെ, തനിക്കെതിരെ വന്ന ആരോപണങ്ങൾ മുൻനിർത്തി തന്നെ വിലയിരുത്തരുതെന്നും എൽവിഷ് യാദവ് പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. പോലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ ജനങ്ങൾ കാത്തിരിക്കണം. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട നിശാപാർട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എൽവിഷ് അവകാശപ്പെട്ടു.


നേരത്തെ പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയെന്ന വാദങ്ങൾ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞിരുന്നു.

Exit mobile version