ചെന്നൈ: തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് തലൈവര്‍ രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. തലൈവര്‍ക്കായി തമിഴ്നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
അദ്ദേഹത്തിന്റെ മധുരയിലെ വസതിക്ക് സമീപം ക്ഷേത്രം പണി പുരോഗമിക്കുകയാണ്. തലൈവരുടെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുന്നത്.
250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോള്‍. ജയ് ഭീം സിനിമയുടെ സംവിധായകന് ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.
Discussion about this post