ബംഗളൂരു: വളര്‍ത്തുനായകളെ കൊണ്ട് യുവതിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കന്നഡ നടന് ദര്ശന് തൂഗുദീപയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ദര്‍ശനും രണ്ട് സഹായികള്‍ക്കും എതിരെയാണ് നടപടി. വീടിനു സമീപം കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ സഹായികളുമായി വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളര്‍ത്തുനായകള്‍ തന്നെ ആക്രമിച്ചെന്നു യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരു ആര്‍ആര്‍ നഗറിലെ ദര്‍ശന്റെ വസതിക്കു സമീപം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ചടങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാറിനു സമീപം മൂന്നു നായകളെ കണ്ടു. നായകളെ മാറ്റാന്‍ നടന്റെ സഹായികളോടു ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റതിനു ശേഷമാണ് നായകള്‍ ആക്രമിച്ചതെന്നും ഇവയെ തടയാന്‍ സഹായികള്‍ ഒന്നും ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു. വയറിനു പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
Discussion about this post