ചണ്ഡീഗഢ്: വിദേശത്തെ ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍ പോയി. പഞ്ചാബിലെ കപുര്‍ത്തല സന്ധുചാത്ത ഗ്രാമത്തിലാണ് സംഭവം. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സുഖ്‌ദേവ് സിങ്ങെന്നയാളാണ് ഭാര്യ ഹര്‍പ്രീത് കൗറി(45)നെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ചയായിരുന്നു സുഖ്ദേവ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഹര്‍പ്രീതുമായി ചില വിഷയങ്ങളില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നാലെ കൊലപാതകവും സംഭവിക്കുകയായിരുന്നു.
സുഖ്ദേവ്, ഹര്‍പ്രീതിനെ അയാളുടെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും തല തറയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
ഹര്‍പ്രീത് സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന് കപുര്‍ത്തല സീനിയര്‍ പോലീസ് സൂപ്രണ്ട് വത്സാല ഗുപ്ത പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതായും ഒളിവില്‍പ്പോയ സുഖ്ദേവിനായി അന്വേഷണം ആരംഭിച്ചതായും എസ്എസ്പി. അറിയിച്ചു.