മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണിക്കത്ത്. 400 കോടി ആവശ്യപ്പെട്ടുകൊണ്ടാണ് അംബാനിയുടെ കമ്പനിയിലേക്ക് ഇമെയില്‍ ഭീഷണി എത്തിയത്. നാലു ദിവസത്തിനിടെ മുകേഷ് അംബാനിക്കു ലഭിക്കുന്ന മൂന്നാമത്തെ ഇമെയില്‍ ഭീഷണിയാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് ഭീഷണിക്കത്ത് എത്തിയത്. ആദ്യത്തെ ഇമെയില്‍ സന്ദേശത്തില്‍ 20 കോടിയാണ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയായിരുന്നു ആദ്യത്തെ ഇമെയില്‍ ഭീഷണി സന്ദേശം എത്തിയത്.
ശനിയാഴ്ച എത്തിയ രണ്ടാമത്തെ സന്ദേശത്തില്‍ 200 കോടി രൂപയാണ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് മൂന്നാമത്തെ സന്ദേശം എത്തിയത്. 400കോടിയാണ് ഈ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ ഔദ്യോഗികവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്. കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post