ഗുജറാത്ത്: സൂറത്തില്‍ ഒരു കുടുംബത്തിലെ 7 പേര്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയും പ്രായമായ രണ്ട് പേരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സൂറത്തില്‍ ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന മനീഷ് സോളങ്കി, ഭാര്യ റിത്ത, മക്കളായ ദിശ, കാവ്യ, കുശാല്‍, മനീഷിന്റെ പ്രായമായ അച്ഛനും അമ്മയും എന്നീ ഏഴ് പേരുടെ മൃതദേഹങ്ങളാണ് പാലന്‍പൂര്‍ പാട്ടിയ മേഖലയിലുള്ള സിദ്ധേശ്വര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ നിന്നും കണ്ടെത്തിയത്.
മനീഷ് ഒഴികെ ആറ് പേരും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലായിരുന്നു. മനീഷ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും. ഇവരുടെ അരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. വലിയ കരാറുകളെടുത്ത് വ്യാപാരം ചെയ്യുന്നയാളാണ് മനീഷ്. 35ഓളം തൊഴിലാളികള്‍ മനീഷിന്റെ ഒപ്പം ജോലി ചെയ്യുന്നുണ്ട്. രാവിലെ ഫോണില്‍ വിളിച്ചിട്ടും വിവരമൊന്നും ഇല്ലാതായാതോടെ നടത്തിയ പരിശോധനയിലാണ് 7 പേരുടേയുംമൃതദേഹങ്ങള്‍ കണ്ടെത്തിയത്.