കൊല്‍ക്കത്ത: റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രിയുടെ വീട്ടില്‍ ഇഡിറെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വനംവകുപ്പ് മന്ത്രിയാണ് ജ്യോതിപ്രിയ മല്ലിക്ക്. ബംഗാള്‍ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള ബന്ധമാണ് ഇഡി അന്വേഷണം ജ്യോതിപ്രിയ മല്ലിക്കിലേക്ക് നീണ്ടത്.
also read: ലോണ്‍ പാസ്സാക്കി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചത് 60 പേരെ, തൃശ്ശൂരില്‍ യുവാവ് പിടിയില്‍
വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ന്യായവില കടകള്‍ വഴി ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം. ഇഡി മന്ത്രിയുടെ പേഴ്‌സണന്‍ സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി.
നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു. അതേസമയം, ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജ്യോതിപ്രിയ മല്ലിക്ക് ആരോപിച്ചു.