കൊല്‍ക്കത്ത: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുകയാണ് മമതാ ബാനര്‍ജി പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ ചതിക്കുകയാണ് സര്‍ക്കാര്‍. തൊഴിലില്ലാത്ത യുവാക്കളേയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. നിലവില്‍ പ്രഖ്യാപിച്ച സംവരണം നടപ്പാക്കുമോ ഇല്ലയോ, അതിന് നിയമ സാധുതയുണ്ടോ എന്ന് മമത ചോദിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. അതിനുള്ള നിയമനിര്‍മാണം നടത്തി, ആദ്യം അതിന് പരിഹാരം കാണാന്‍ ശ്രമിക്കു. അത്തരം ശ്രമങ്ങളെ തൃണമൂല്‍ പിന്തുണയ്ക്കുമെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്നോക്കകാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.