ബംഗളൂരു: യഥാര്‍ത്ഥ പുലി നഖം ലോക്കറ്റാക്കി റിയാലിറ്റി ഷോയിലെത്തിയ മത്സരാര്‍ത്ഥി അറസ്റ്റില്‍. കന്നഡ ബിഗ് ബോസിലെ 10-ാം സീസണ് മത്സരാര്‍ത്ഥി വര്‍ത്തൂര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. സന്തോഷിനെ വനം വകുപ്പ് ബിഗ്ബോസ് വേദിയില്‍ നിന്നുമായിരുന്നു പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തു.
ഷോയ്ക്കിടെയായിരുന്നു ഇയാളുടെ കഴുത്തില്‍ പുലിനഖം ലോക്കറ്റായി കിടക്കുന്ന മാല ശ്രദ്ധയില്‍പ്പെട്ടത്. പ്രേക്ഷകരില്‍ ചിലരാണ് വനം വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്സരവേദിയിലെത്തി മാല നല്കാന് ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിലുണ്ടായിരുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് അധികൃതര്‍ കണ്ടെത്തി.
ഇതിന് പിന്നാലെ ബിഗ്ബോസ് ഷോ അധികൃതരെ വിവരം അറിയിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും വനം വകുപ്പ് പറഞ്ഞു.
Discussion about this post