ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018ലെ ലാഭവിഹിതമായി 40,000 കോടിയോളം രൂപ കേന്ദ്രത്തിന് നല്‍കിയേക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി മാര്‍ച്ചാകുമ്പോഴേക്കും തുക കേന്ദ്ര ധനകാര്യ മന്ത്രാലത്തിന് ആര്‍ബിഐ കൈമാറുമെന്നാണ് വിവരം.
ഇത്രയധികം തുക ധനക്കമ്മി പ്രതിസന്ധിയില്‍പെട്ട് ചക്രശ്വാസം വലിക്കുന്ന കേന്ദ്രസര്‍ക്കാരിന് ആശ്വാസമാകുമെന്നാണ് വിവരങ്ങള്‍. 30,000 മുതല്‍ 40,000 കോടി രൂപയോളമാണ് ആര്‍ബിഐ ലാഭവിഹിതമായി നല്‍കുകയെന്ന് ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post