ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പണവും സ്വര്‍ണ്ണാഭരണങ്ങളുമായി നവവധു ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി. ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായാണ് നവവധു മുങ്ങിയത്. ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം. സംഭവത്തില്‍ വരന്റെ പിതാവ് അശോക് കുമാര്‍ പരാതി നല്‍കി.
കുമാറിന്റെ ഇളയ മകന്റെ ഭാര്യ പ്രീതിയാണ് പണവും ആഭരണങ്ങളുമായി മുങ്ങിയത്.
കുമാറിന്റെ സുഹൃത്തായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്.
പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നാണ്
മഞ്ജു പറഞ്ഞത്. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
പ്രീതിയെ വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ ഞാന്‍ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും നല്‍കി. ജൂലൈ 26 ന് മഞ്ജുവും കൂട്ടാളി പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് ഞാന്‍ പുതിയ മരുമകളുമായി വീട്ടിലേക്ക് മടങ്ങി. രാത്രി വൈകുവോളം എന്റെ വീട്ടില്‍ ആഘോഷമുണ്ടായിരുന്നു, പക്ഷേ രാവിലെ മകന്‍ ജോലിക്ക് പോയപ്പോള്‍ പ്രീതിയെ കാണാതാവുകയായിരുന്നു.” കുമാര്‍ പറയുന്നു.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് പണവും ആഭരണങ്ങളുമായിട്ടാണ് പ്രീതി കടന്നുകളഞ്ഞതെന്ന് മനസിലായി. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രീതി, മഞ്ജു, മഞ്ജുവിന്റെ കൂട്ടാളിയായ യുവാവ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.