ചെന്നൈ: നവജാതശിശുക്കളെ വില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഡോക്ടര്‍ പിടിയിലായി. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്റ്റര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് പിടിയിലായത്.
ദരിദ്രരായ ദമ്പതികളില്‍ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. ആണ്‍കുട്ടികള്‍ക്ക് 5000 രൂപയും പെണ്‍കുട്ടികള്‍ക്ക് 3000 രൂപയുമായിരുന്നു ഇവര്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്.
രണ്ടു കുട്ടികള്‍ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 7 കുട്ടികളെ ഇതുവരെ വിറ്റതായി കണ്ടെത്തി. ഡോക്ടറും അത് സമ്മതിച്ചു.
സംഭവത്തില്‍ ഡോ. അനുരാധയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പോലീസ് രൂപീകരിച്ചു.