ന്നൈ: പാകിസ്താന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ബിജെപി. ഉദയനിധി സ്റ്റാലിന്‍ വിഷം പരത്തുന്ന കൊതുകാണെന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെയായിരുന്നു മുഹമ്മദ് റിസ്വാന്‍ ഔട്ടായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ തുടര്‍ച്ചയായി ജയ് ശ്രീറാം വിളിച്ചത.് ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് വിമര്‍ശിച്ചിരുന്നു ഉദയനിധി.
‘ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പേരു കേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്ക് താരങ്ങള്‍ക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണ്’എന്നാണ് ഉദയനിധി പറഞ്ഞത്.
नफ़रती डेंगू मलेरिया मच्छर फिर निकला है विष घोलने जब मैच रुकवा कर फील्ड पर नमाज़ पड़ी जाती है तो तुम्हें साँप सूँघ जाता है
सृष्टि के हर कन कन मे हमारे प्रभु श्री राम बसते है, तो बोलो जय श्री राम 🙏#IndiavsPak pic.twitter.com/Tm7Ikxbtqw
— Gaurav Bhatia गौरव भाटिया 🇮🇳 (@gauravbhatiabjp) October 15, 2023
ഈ പരാമര്‍ശത്തിന് എതിരെ രംഗത്ത് വന്ന ബിജെപി നേതാവ് ‘വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്താന്‍ ഒരുങ്ങുകയാണ്. നമസ്‌കാരത്തിനായി മത്സരം നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല. ശ്രീരാമന്‍ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു, അതിനാല്‍ ജയ് ശ്രീറാം എന്ന് പറയൂ”-ഉദയനിധിയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ഗൗരവ് ഭാട്ടിയ കുറിച്ചു.
അതേസമയം, പാകിസ്താന്‍ താരങ്ങളോട് ഇന്ത്യ എപ്പോഴും മാന്യമായാണു പെരുമാറിയിട്ടുള്ളതെന്നും അഹമ്മദാബാദിലേത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശം.