പാലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടു; ‘ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്’ യുവാവ് കര്‍ണാടകയില്‍ പിടിയില്‍

ബംഗളൂരു: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ലോകമെമ്പാടും വലിയചര്‍ച്ചയായിരിക്കെ പാലസ്തീനെ പിന്തുണയ്ക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടതിന് യുവാവ് പിടിയില്‍. കര്‍ണാകയിലാണ് സംഭവം. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് വിജയനഗര്‍ ജില്ലയിലെ ആലം പാഷ (20) യെയാണ് കസ്റ്റഡിയിലെടുത്തത്.

രാജ്യദ്രോഹ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ആലം പാഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ വിജയനഗറിലെ ഹോസ്‌പേട്ടില്‍ ചിലര്‍ പാലസ്തീനിനു പിന്തുണ നല്‍കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ‘ദേശവിരുദ്ധ’ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തി.

ALSO READ- ഹമാസ് ബന്ദികളാക്കിയ 250 പേരെ രക്ഷിച്ച് ഇസ്രയേല്‍ സേന; 60ലേറെ ഹമാസുകാരെ കൊലപ്പെടുത്തി; വീഡിയോ പുറത്ത്

തുടര്‍ന്നാണ് ഇത്തരം വിഡിയോകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത് തടയാനായി മുന്‍കരുതലെന്ന നിലയില്‍ ആലം പാഷയെ കസ്റ്റഡിയിലെടുത്തത്.

Exit mobile version