മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ശല്ല്യമായിരിക്കുകയാണ്. ഇപ്പോഴിതാ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ‘ഓസി’ന് ട്രെയിനില്‍ യാത്ര ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
Trains of India എന്ന എക്സ് അക്കൗണ്ടിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരന് ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറുന്ന വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെ രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
വന്ദേ ഭാരത് ട്രെയിനില്‍ ടിക്കറ്റില്ലാതെ യൂണിഫോമില്‍ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയ ടിടിഇ. ടിക്കറ്റില്ലാതെയുള്ള ഉദ്യോഗസ്ഥന്റെ യാത്രയെ ചോദ്യം ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ടിക്കറ്റിലാതെ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് മറ്റ് യാത്രക്കാര്‍ ബസില്‍ പോകാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ താന്‍ കയറേണ്ട ട്രെയിന്‍ തനിക്ക് മിസ്സായെന്നും അതിനാലാണ് വന്ദേ ഭാരതില്‍ കയറിയതെന്നും പോലീസ് ടിടിഇയോട് വിശദീകരിക്കുന്നു.
തെറ്റ് പൊറുക്കണമെന്നും പോലീസുകാരന് ടിടിഇയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പോലീസുകാരനോട് ദേഷ്യപ്പെടുകയും പോലീസിനെ വഴക്ക് പറയുകയും ചെയ്യുന്നു. ഇതിനിടെ ഒരു യാത്രക്കാരന് ടിടിയോട് പോലീസുകാരനെ ട്രെയിനില്‍ നിന്നും ഇറക്കിവിടാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Verbal Kalesh b/w TTE and Police Officer over Police Officer was Travelling without ticket pic.twitter.com/LhS4I56CzW
— Ghar Ke Kalesh (@gharkekalesh) October 12, 2023
Discussion about this post